ന്യൂഡല്‍ഹി: ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നഗ്മ നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു.
മുമ്പ് ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാ ജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 ബാച്ച് ഐ എഫ്എസ് ഉദ്യോഗസ്ഥയാണ് നഗ്മ. കാസര്‍ഗോഡ് സ്വദേശിനിയാണ്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കമോമിക്‌സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1991 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ചത്. പാരീസില്‍ യുനസ്‌കോയിലായിരുന്നു ആദ്യ സേവനം. ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോര്‍ജിനെ അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറി യായി നിയമിച്ചിരുന്നു.
Malayali Nagma Mohammed appointed as Indian Ambassador to Japan













