മാഞ്ചസ്റ്ററിലുള്ള ജൂത സിനഗോഗിന് പുറത്തുണ്ടായ ആക്രമണം; പിന്നിൽ സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ, കാരണം വ്യക്തമല്ല

മാഞ്ചസ്റ്ററിലുള്ള ജൂത സിനഗോഗിന് പുറത്തുണ്ടായ ആക്രമണം; പിന്നിൽ സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ, കാരണം വ്യക്തമല്ല

മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഒരു സിനഗോഗിന് പുറത്തുണ്ടായ ആക്രമണത്തിന് പിന്നിൽ സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരൻ ജിഹാദ് അൽ-ഷാമി ആണെന്ന് തിരിച്ചറിഞ്ഞു. ജൂതന്മാരുടെ ഏറ്റവും പവിത്രമായ ദിവസങ്ങളിലൊന്നായ യോം കിപ്പൂർ ദിനത്തിലാണ് ഈ സംഭവം. കാർ ഉപയോഗിച്ച് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ ശേഷം രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തെ ബ്രിട്ടീഷ് അധികൃതർ ഭീകരാക്രമണം എന്ന് വിളിച്ചു.

മിഡിൽടൺ റോഡിലെ ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിലാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ശേഷം അക്രമി ആളുകളെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു തന്നെ പൊലീസ് വെടിവെച്ചു കൊന്നു. കൊലപാതകി ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.സിനഗോഗിനും പരിസരത്തും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായും ജൂത കലണ്ടർ പ്രകാരം വിശുദ്ധദിനമായി കണക്കാക്കുന്ന യോം കിപ്പൂർ ദിനത്തിൽ തന്നെ ഇത്തരമൊരു ആക്രമണം സംഭവിച്ചത് ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

Share Email
Top