ഫോര്‍ട്ട് വര്‍ത്ത്(ഡാളസ്): തിരുവല്ല, പുളിക്കീഴ് മുളനില്‍ക്കുന്നതില്‍ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകന്‍, മനോജ് നൈനാന്‍ (47) ടെക്സാസില്‍ അന്തരിച്ചു. ബെറ്റ്‌സിയാണ് ഭാര്യ. ഏക മകള്‍: ലിലി. സ്മിത ഏക സഹോദരിയാണ്.
പൊതുദര്‍ശനം ഒക്ടോബര്‍ 10 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 8.30 വരെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വച്ച് (St Mary’s Malankara Orthodox Valiyapally,14133 Dennis Lane, Farmer’s Branch TX 75234) നടത്തപ്പെടും. സംസ്‌ക്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11:30 വരെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും. അതേത്തുടര്‍ന്ന്, 12 ന് റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) സംസ്‌ക്കാരവും നടക്കും.
വാര്‍ത്ത: രാജു ശങ്കരത്തില്‍
Manoj Nainan (47) passed away in Dallas. Public viewing on Friday.