മരിയ കൊറീന മച്ചാഡോയ വിളിച്ചിരുന്നു: നൊബേല്‍ സമ്മാനത്തില്‍ പ്രതികരണവുമായി ട്രംപ്

മരിയ കൊറീന മച്ചാഡോയ വിളിച്ചിരുന്നു: നൊബേല്‍ സമ്മാനത്തില്‍ പ്രതികരണവുമായി ട്രംപ്

വാഷിംഗ്ടണ്‍: നൊബേല്‍ സമ്മാന ജേതാവായ മരിയ കോറീന മച്ചാഡോയ തന്നെ വിളിച്ചിരുന്നതായി വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം നല്കണമെന്നുള്ള ട്രംപിന്റെ തുടര്‍ച്ചയായുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് ഇന്നലെ വെനസ്വേലിയന്‍ പ്രതിപക്ഷനേതാവ് മരിയ മച്ചാഡോയയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചത്.

നൊബേല്‍ സമ്മാനം വെനസ്വേലിയയിലെ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നുവെന്നു മച്ചാഡോയ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രതികരണവുമായി രംഗത്തു വന്നത്. സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. മച്ചാഡോയ തന്നെ വിളിച്ചെന്നും തന്റെ ‘ബഹുമാനാര്‍ഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു

സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്‌കാരം അനുചിതമാണെന്നും മരിയ നൊബേല്‍ പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരിച്ചിരുന്നു.. വെനസ്വേല ജനതയ്ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി മരിയ കൊരീന മച്ചാഡോ പറഞ്ഞു. വെനസേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ശത്രുവായി കരുതുന്ന രാജ്യമാണ് അമേരിക്ക. യുഎസിലേക്ക് ലഹരിമരുന്നെത്തിക്കുന്ന വെനസ്വേലയിലെ ക്രിമിനല്‍ കാര്‍ട്ടലുകള്‍ക്കു മഡുറോ ഒത്താശ ചെയ്തുകൊടുക്കുന്നെന്നാണ് ട്രംപിന്റെ പ്രധാനആരോപണം.

Maria Corina Machadoya called: Trump responds to Nobel Prize

Share Email
Top