തുടർച്ചയായി 100 ഹാഫ് മാരത്തോണുകൾ; ആദ്യ മലയാളിയായി മരിയ ജോസ്

തുടർച്ചയായി 100 ഹാഫ് മാരത്തോണുകൾ; ആദ്യ മലയാളിയായി മരിയ ജോസ്

തൃശ്ശൂർ: തുടർച്ചയായി 100 ഹാഫ് മാരത്തോണുകൾ പൂർത്തിയാക്കുന്ന ആദ്യ മലയാളിയായി കണ്ണൂർ മുഴുപ്പിലങ്ങാടി സ്വദേശി മരിയ ജോസ്. ജൂലൈ 7-ന് ആരംഭിച്ച മാരത്തൺ ഇന്ന് തൃശ്ശൂരിൽ 100 ദിവസം പൂർത്തിയാക്കി. 2110 കിലോമീറ്റർ ഓടിയാണ് മരിയ ജോസ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ മരിയ ജോസിനെ ഹാരമണിയിച്ച് അനുമോദിച്ചു.

ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലെ ഏഴ് ജില്ലകളിലുമായാണ് മരിയ ജോസ് ഹാഫ് മാരത്തോൺ പൂർത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി 67-ാം ദിവസത്തെ ഹാഫ് മാരത്തോണും തൃശ്ശൂരിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്. റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മരിയ ജോസ്, റേസ് വാക്കിങ്ങിൽ ദേശീയ-അന്തർദേശീയ മെഡലുകൾ നേടിയിട്ടുണ്ട്. മാരത്തോണുകളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജീവിതശൈലീ രോഗങ്ങളിൽ നിന്നുള്ള മോചനവും, ഹൃദയാരോഗ്യ സംരക്ഷണവും, ലഹരി വിരുദ്ധ സന്ദേശവുമാണ് ഈ മാരത്തോൺ ചലഞ്ചിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂർ, ഫിറ്റ്നസ് മെസ്സഞ്ചർ, ഫിറ്റ്നസ് ഫ്രീക്ക്‌സ്, പാറളം റണ്ണേഴ്സ് ആൻഡ് പാൽസ് തുടങ്ങിയ സ്പോർട്സ് ക്ലബ്ബുകളാണ് ഈ കായികക്കൂട്ടായ്മ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ റണ്ണിംഗ് ക്ലബ്ബുകളും കായികപ്രേമികളും പല ദിവസങ്ങളിലായി ഈ റെക്കോർഡ് ശ്രമത്തിന്റെ ഭാഗമാകുകയുണ്ടായി.

Maria Jose becomes the first Malayali to complete 100 consecutive half marathons

Share Email
LATEST
More Articles
Top