ഫാമേഴ്സ് ബ്രാഞ്ച് (ഡാളസ്): മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ അഭിമാനാർഹമായ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി ഡാലസ് ഫാമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവകയുടെ യുവജനസഖ്യം ടീമിനെ അഭിനന്ദിച്ചു.

റീജിയണിന്റെ വിവിധ മാർത്തോമാ ഇടവകകളിൽ നിന്നും പങ്കെടുത്ത അംഗങ്ങളുടെ വാശിയേറിയ മത്സരങ്ങളിൽ ഡാലസ് ഫാമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത യുവജനസഖ്യം ടീം ബൈബിൾ ക്വിസ് (1ാം സ്ഥാനം), ഗ്രൂപ്പ് സോങ്ങ് (2ാം സ്ഥാനം), മലയാളം പ്രബന്ധ രചന – ബിജോയ് ബാബു (1ാം സ്ഥാനം), പുരുഷ സോളോ സോങ്ങ് – സെൽവിൻ സ്റ്റാൻലി (2ാം സ്ഥാനം), ബൈബിൾ റീഡിങ് – ജിപ്ഷ അബിൻ (2ാം സ്ഥാനം), മലയാളം എലോക്യൂഷൻ – ഷിയോൺ ജോൺസൺ (2ാം സ്ഥാനം), മലയാളം എലോക്യൂഷൻ – ജൂബിത മത്തായി (3ാം സ്ഥാനം), ഇംഗ്ലീഷ് പ്രബന്ധം – ശാലിന ജോർജ് (3ാം സ്ഥാനം) എന്നിവയിൽ വിജയം നേടി. ഇതോടൊപ്പം യുവജനസഖ്യം ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും കരസ്ഥമാക്കി.
ഒക്ടോബർ 12 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനമധ്യേ ഡാലസ് ഫാമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവകയിൽ നിന്നും കലാമേളയിൽ പങ്കെടുത്തു വിജയിച്ച മത്സരാർഥികളെ വികാരി റവ. എബ്രഹാം വി. സാംസൺ അനുമോദിച്ചു.

ഒക്ടോബർ 11 ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലാണ് മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയൻ പ്രസിഡന്റ് റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു. ഈ അവസരത്തിൽ, കഴിഞ്ഞ പത്ത് വർഷത്തോളം റീജിയണൽ യുവജനസഖ്യത്തിന് സമഗ്ര സംഭാവനകൾ നൽകിയ ഡയോസിസിന്റെ സെക്രട്ടറി കൂടിയായ ബിജി ജോബിയെ അനുമോദിച്ചു.

Marthoma Youth Alliance congratulates winners of art festival competition













