ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം: രേഖപ്പെടുത്തിയത് 7.6 തീവ്രതയുള്ള ചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം: രേഖപ്പെടുത്തിയത് 7.6 തീവ്രതയുള്ള ചലനം; സുനാമി മുന്നറിയിപ്പ്

മനില: ഇന്നു പുലര്‍ച്ചെ ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനമുണ്ടായി.  റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയിലുണ്ടായത്. മിന്‍ഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്.  ഭൂചലനത്തെ തുടര്‍ന്ന്  തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  

വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു.
തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്മോളജി അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാവോ നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകള്‍ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.

Massive earthquake hits Philippines: 7.6 magnitude tremor recorded; Tsunami warning issued

Share Email
LATEST
Top