ടെന്നസിയിലെ സ്‌ഫോടകവസ്തു നിർമാണശാലയിൽ വൻ സ്ഫോടനം; 19 പേർ മരിച്ചതായി റിപ്പോർട്ട്

ടെന്നസിയിലെ സ്‌ഫോടകവസ്തു നിർമാണശാലയിൽ വൻ സ്ഫോടനം; 19 പേർ മരിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: ടെന്നസിയിലെ സ്‌ഫോടകവസ്തു നിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ 19 പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലുള്ള അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് (Accurate Energetic Systems) എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. അതേസമയം, മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു.

പ്ലാന്റിന് സമീപപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ച ശേഷം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ചതും തകരാർ സംഭവിച്ചതുമായ വാഹനങ്ങളും ചിതറിക്കിടക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിനും (പ്രതിരോധ വകുപ്പ്) യുഎസ് വ്യാവസായിക വിപണികൾക്കും വേണ്ട വിവിധ സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കുന്ന സ്ഥാപനമാണിത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്ലാന്റ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Massive explosion at explosives factory in Tennessee; several dead, reports say

Share Email
LATEST
More Articles
Top