പടുകൂറ്റൻ യുദ്ധക്കപ്പൽ കരീബിയൻ തീരത്തേക്ക്: നിക്കോളാസ് മഡൂറോയ്കെതിരേ നീക്കം ശക്തമാക്കി അമേരിക്ക  

പടുകൂറ്റൻ യുദ്ധക്കപ്പൽ കരീബിയൻ തീരത്തേക്ക്: നിക്കോളാസ് മഡൂറോയ്കെതിരേ നീക്കം ശക്തമാക്കി അമേരിക്ക  

വാഷിങ്ടൺ: അമേരിക്കയുടെ പടുകൂറ്റൻ യുദ്ധക്കപ്പൽ കരീബിയൻ തീരത്ത് അടുപ്പിച്ച്  വെനസ്വേലിയൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയ്ക്കെതിരേയുള്ള നീക്കം അമേരിക്ക കൂടുതൽ ശക്തമാക്കി.90 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ആണ് കരീബിയൻ  തീരത്തേക്ക് എത്തിക്കുന്നത്.

ലഹരി മരുന്ന് കടത്ത്   തടയുന്നതിനുള്ള  നടപടികളുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് അമേരിക്കൻ വ്യാഖ്യാനം. എന്നാൽ വെനസ്വേലിയൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ സമ്മർദ്ദത്തിൽ ആക്കുകയാണ് അമേരിക്കൻ നീക്കത്തിന് പിന്നിലുള്ള യാഥാർത്ഥ്യം. യുദ്ധക്കപ്പൽ കരീബിയൻ തീരത്തേക്ക് നീങ്ങുന്നതിന് അമേരിക്കൻ  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്  ഉത്തരവിട്ടതായാണ് റിപ്പോർട്ടുകൾ.

നിലവിൽ മെഡിറ്ററേനിയൻ കടലിലാണ് കപ്പലുള്ളത്.  കരീബിയൻ തീരത്തേക്ക് കപ്പലിന്റെ  വിന്യാസത്തോടെ കരീബിയൻ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം വർദ്ധിക്കുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ട്രംപും വെനസ്വേലയുമായി തുടരുന്ന  രൂക്ഷമായ അഭിപ്രായ ഭിന്നതക്കിടയിലാണ് പടുകൂറ്റൻ  യുദ്ധക്കപ്പൽ കരീബിയൻ തീരത്തേക്ക് അടുപ്പിക്കാൻ ഉള്ള നീക്കം നടക്കുന്നത്.

വെനസ്വേലയുടെ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തെ കൂടുതൽ സമ്മർ‌ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായാണ്.കരീബിയനിലെ ഡ്രഗ് കാർട്ടലുകൾ പടിഞ്ഞാറൻ അർദ്ധ ഗോളത്തിലെ ഐസിസ് ആണെന്ന് കഴിഞ്ഞ   ദിവസം ട്രംപ് പ്രസ്താവിച്ചിരുന്നു.  വെനസ്വേല ലഹരിക്കടത്തുകാരുടെ താവളമാണെന്ന് ട്രംപ് ആരോപിക്കുന്നു. 

യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ 90 വിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ളതാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. 

Massive warship heads to Caribbean coast: US steps up campaign against Nicolas Maduro

Share Email
Top