‘രണ്ടു മഹത്തായ ജനാധിപത്യങ്ങള്‍ ലോകത്തെ പ്രത്യാശയാല്‍ പ്രകാശിപ്പിക്കട്ടെ’: ട്രംപിന്റെ ദീപാവലി ആശംസയ്ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി

‘രണ്ടു മഹത്തായ ജനാധിപത്യങ്ങള്‍ ലോകത്തെ പ്രത്യാശയാല്‍ പ്രകാശിപ്പിക്കട്ടെ’: ട്രംപിന്റെ ദീപാവലി ആശംസയ്ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ ലോകത്തെ പ്രത്യാശയാല്‍ നയിക്കെട്ടയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദീപാവലി ആശംസകള്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും അര്‍പ്പിച്ചതിനു നന്ദി അറിയിച്ചുകൊണ്ടായിരുന്നു മോദിയിടെ ഈ പ്രതികരണം.

‘ഈ പ്രകാശോത്സവത്തില്‍, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ ലോകത്തെ പ്രത്യാശയാല്‍ പ്രകാശിപ്പിക്കുകയും ഭീകരതയ്ക്കെതിരെയും ഐക്യത്തോടെ നിലകൊള്ളുകയും ചെയ്യട്ടെയെന്നും മോദി എക്‌സ് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് മാധ്യമങ്ങളെ കണ്ട ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ താന്‍ ഫോണില്‍ വിളിച്ച് ദീപാവലി ആശംസകള്‍ അറിയിച്ചതായും വ്യാപാര മേഖല ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ എക്‌സ് പോസ്റ്റ്.

ദീപാവലി ദിനത്തില്‍ വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച ട്രംപ് ദീപാവലി ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും, അജ്ഞതയ്ക്കുമേല്‍ അറിവിന്റെയും, തിന്മയ്ക്കുമേല്‍ നന്മയെയും പ്രതിഫലിപ്പിക്കുന്നുവെന്നു അഭിപ്രായപ്പെട്ടിരുന്നു.എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കുഷ് ദേശായി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര, ന്യൂഡല്‍ഹിയിലെ വാഷിംഗ്ടണ്‍ പ്രതിനിധി സെര്‍ജിയോ ഗോര്‍ എന്നിവരുള്‍പ്പെടെ പ്രധാന ഭരണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

May two great democracies illuminate the world with hope’: PM thanks Trump for Diwali wishes

Share Email
LATEST
Top