ജോർജ് തുമ്പയിൽ
ഇൻഡ്യ പ്രസ് ക്ളബ് മീഡിയ കോൺഫറൻസിന്റെ രണ്ടാം ദിനമായ ശനിയാഴ്ച (ഒക്ടോബർ 11) വിവിധ സെഷനുകളും വിനോദപരിപാടികളും അരങ്ങേറും.
കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ, എൻ കെ പ്രേമചന്ദ്രൻ പൊതുസമ്മേളനത്തിലും സെമിനാറുകളിലും പങ്കെടുത്ത് സംസാരിക്കുന്നതാണ്.
രാവിലെ 7 മണി മുതൽ 9 മണി വരെ പ്രഭാതഭക്ഷണം (ഡയമണ്ട് ബാൾറൂമിൽ).
തുടർന്ന് 10 മണി മുതൽ 12 മണി വരെ ഇന്ററാക്ടീവ് ഫോറം
മീഡിയ സെമിനാർ #3
പ്രിന്റ് പത്രങ്ങൾ ഇനി ആവശ്യമോ?
അവ എത്ര കാലം കൂടി ഉണ്ടാവും?
പ്രേക്ഷകർക്ക് ടി വി റേറ്റിങ് എത്രമാത്രം പ്രസക്തമാണ് ?
സെമിനാറിൽ കുര്യൻ പാമ്പാടി, ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ്, ജോർജ് ജോസഫ്, ടാജ് മാത്യു, ജീമോൻ റാന്നി എന്നിവർ പാനലിസ്റ്റുകളായിരിക്കും.
ഷിക്കാഗോ, ഡിട്രോയിറ്റ്, ഫ്ലോറിഡ, കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരായിരിക്കും. രാഷ്ട്രീയ നേതാക്കളും പങ്ക് ചേരും .
12.30 മുതൽ 1.30 വരെ ലഞ്ച് ബ്രേക്ക്.
ശേഷം 1 മുതൽ 2 വരെ ഇന്ററാക്ടീവ് ഫോറം
മീഡിയ സെമിനാർ #3 തുടരും.
‘ലോകവാർത്തകൾ മലയാള മാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു’ എന്ന വിഷയത്തിലാണ് ചർച്ച.
കാനഡ, അറ്റ്ലാന്റ, ഫിലഡെൽഫിയ ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരായിരിക്കും. രാഷ്ട്രീയ നേതാക്കളും പ്രസംഗിക്കും.
തുടർന്ന് 2 മുതൽ 4 വരെ ലൈവ് ടോക്ക് ഷോ- “ക്രോസ് ഫയർ”.
3.30 ന് കാപ്പിയും ലഘുഭക്ഷണവും .
5.30 മുതൽ 7 വരെ -ഡിന്നർ .
തുടർന്ന് പൊതു സമ്മേളനവും DHO7 ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന നൃത്തപരിപാടിയും .
7 മണിക്ക് – വെൽക്കം ഡാൻസ്
7 മുതൽ 9.30 വരെ – പൊതു സമ്മേളനം
സ്പോൺസർമാരെ ആദരിക്കലും അവാർഡ് നൈറ്റും
9.30 മുതൽ വിനോദനിശ .


Media Conference: Excitement enters third day













