മലപ്പുറം: മലയാളത്തിലെ ആദ്യ മുഴുവൻസമയ വാർത്താ ചാനലായ ഇന്ത്യാവിഷന്റെ പേര് ഉപയോഗിച്ച് പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമാണെന്ന് ഇന്ത്യാവിഷന്റെ സ്ഥാപകനും എംഎൽഎയുമായ എം.കെ. മുനീർ വ്യക്തമാക്കി. ഇന്ത്യാവിഷന്റെ പേര്, ലോഗോ എന്നിവ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എം.കെ. മുനീർ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരെ, കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.













