ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡോയില്‍ വാങ്ങില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചെന്ന അംേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മോദി ട്രംപിനെ അനുവദിക്കുന്ന സ്ഥിതിയാണെണെന്നും മോദിക്ക് ട്രംപിനെ ഭയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പറയാന്‍ മോദി ട്രംപിനെ അനുവദിച്ചിരിക്കുന്നു.
ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യ ശക്തമായ പ്രതികരണം നടത്തണം. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന പ്രഖ്യാപനം നടത്താന്‍ ട്രംപിനെ അനുവദിക്കരുത്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷാം എല്‍-ഷെയ്ഖ് ഉച്ചകോടിയില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റിന്റെ പസ്താവന ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും, രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് ഒരു വിദേശ നേതാവ് പ്രസ്താവന നടത്തിയത് പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Modi is afraid of Trump: Rahul responds to Trump’s remark that India will not buy Russian oil













