ആസിയാന്‍ ഉച്ചകോടിക്ക് മോദിയില്ല: ട്രംപ് -മോദി കൂടിക്കാഴ്ച്ച്യ്ക്ക് കാത്തിരിപ്പ് തുടരും

ആസിയാന്‍ ഉച്ചകോടിക്ക് മോദിയില്ല: ട്രംപ് -മോദി കൂടിക്കാഴ്ച്ച്യ്ക്ക് കാത്തിരിപ്പ് തുടരും

ന്യൂഡല്‍ഹി: മലേഷ്യ ആതിഥേയത്വം വഹിക്കുന്ന ആസിയന്‍ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വെര്‍ച്വലായി മാത്രമായിരിക്കും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആതിഥേയ രാജ്യമായ മലേഷ്യയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്വാലാലംപൂരിലെത്തുന്നുണ്ട്. ഈ അവസരത്തില്‍ മോദി ട്രംപ് കൂടിക്കാഴ്ച്ച നടക്കുമെന്ന സൂചനകളും പുറത്തു വന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നേരിട്ടു ക്വാലാലംപൂരിലേക്ക് പോകാത്തതിനാല്‍ കൂടിക്കാഴ്ച്ചയ്ക്കുള്ള സാധ്യതയും ഇല്ലാതായി.

ആസിയാന്‍ ഉച്ചകോടിയില്‍ സാധാരണയായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സജീവ സാനിധ്യമുണ്ടാവാറുള്ളതാണ്. അപൂര്‍വമായി മാത്രമേ നേരിട്ട് പങ്കെടുക്കാതിരുന്നിട്ടുള്ളു. കഴിഞ്ഞ മാസം ട്രംപ് പോസ്റ്റ് ചെയ്ത ഒരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, ‘വരും ആഴ്ചകളില്‍’ മോദിയെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ആസിയാന്‍ ഉച്ചകോടിയില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയേക്കാമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

2014 മുതല്‍ 2019 വരെ എല്ലാ വര്‍ഷവും പ്രധാനമന്ത്രി മോദി വാര്‍ഷിക ഉച്ചകോടിയില്‍ പതിവായി പങ്കെടുത്തിരുന്നു. 2020, 2021 പതിപ്പുകള്‍ കോവിഡ്-19 പാന്‍ഡെമിക് കാരണം വെര്‍ച്വലായി നടന്നു. പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്ന ഒരേയൊരു വര്‍ഷം 2022 ആയിരുന്നു.

Modi not at ASEAN summit: Waiting for Trump-Modi meeting will continue
Share Email
Top