മോഹൻലാലിന്റെ കിലുക്കം ഷോ മാറ്റി വെക്കുന്നു; ആവശ്യക്കാർക്ക് പണം തിരികെ നൽകും

മോഹൻലാലിന്റെ കിലുക്കം ഷോ മാറ്റി വെക്കുന്നു; ആവശ്യക്കാർക്ക് പണം തിരികെ നൽകും

അപ്രതീക്ഷിതമായ ചില സാങ്കേതിക സാഹചര്യങ്ങൾ കാരണം, മോഹൽലാൽ ഷോ കിലുക്കം 2026 ആദ്യപാദത്തിലേക്ക് (First Quarter) മാറ്റിയതായി ഇതിന്റെ നാഷണൽ സ്പോൺസറായ വിൻഡ്സർ എന്റർടൈൻമെന്റ് അറിയിച്ചു. 2025-ൽ തന്നെ ഷോയുടെ ആതിഥേയത്വം വഹിക്കാൻ പ്രമോട്ടർമാർ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെങ്കിലും, അവരുടെ നിയന്ത്രണത്തിന് അതീതമായ ചില ഘടകങ്ങൾ കാരണം ഷെഡ്യൂൾ പുനഃക്രമീകരിക്കേണ്ടി വന്നു. ഈ മാറ്റം ഉണ്ടാക്കിയേക്കാവുന്ന അസൗകര്യത്തിൽ പ്രമോട്ടർമാർ ഖേദിക്കുന്നു, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

2026 ആദ്യപാദത്തിലേക്ക് (First Quarter) ഈ പരിപാടി നടത്താൻ റീഷെഡ്യൂൾ ചെയ്തിരിക്കുന്നു . മോഹൻലാലിനും സംഘത്തിനും വിസ ലഭിച്ചാലുടൻ, പുതിയ ഷോ തീയതി ഔദ്യോഗികമായി അടുത്ത മാസം തന്നെ പ്രഖ്യാപിക്കും.

അതേസമയം, ന്യൂ ജേഴ്സി ഷോക്ക് ടിക്കറ്റ് വാങ്ങിയവർക്ക് അതെ ടിക്കറ്റുകൾ 2026 ഷോയിലേക്കു അതെ നിരക്കിൽ ഉപയോഗിക്കാമെന്ന് ന്യൂ ജേഴ്സി പ്രൊമോട്ടർമാരായ ബൈജു വര്ഗീസ് (914-349-1559) ഷിജോ പൗലോസ് (201-238-9654) എന്നിവർ പറഞ്ഞു . എന്തെങ്കിലും കാരണവശാൽ റീഫണ്ട് ആവശ്യമുള്ളവർക്ക് ബൈജുവിനെയോ ഷിജോയെയോ നേരിട്ട് ബന്ധപ്പെടാം, നിങ്ങളുടെ full പേയ്‌മെന്റ് ഉടൻ തിരികെ ലഭിക്കുന്നതാണ്.

എല്ലാവരുടേയും ക്ഷമയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും പ്രമോട്ടർമാർ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. 2026-ൽ മോഹൻലാലിനെ സ്വാഗതം ചെയ്യുന്നതിനും ഒരുമിച്ച് ആഘോഷിക്കുന്നതിനും ട്രൈ സ്റ്റേറ്റ് കാത്തിരിക്കുന്നു.

ദയവായി ശ്രദ്ധിക്കുക: ഷോയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും ഇമെയിൽ / ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി മാത്രമായി പങ്കിടുന്നതാണ്.

Please contact Baiju Varghese 914-349-1559 or Shijo Poulose – 201-238-9654

Mohanlal’s Kilukkam show postponed; money will be refunded to those in need

Share Email
LATEST
Top