ഏഷ്യാകപ്പ് വിവാദം മോഹ്സിൻ നഖ്വി ബി.സി.സി.ഐയോട് ക്ഷമ പറഞ്ഞു;

ഏഷ്യാകപ്പ് വിവാദം മോഹ്സിൻ നഖ്വി ബി.സി.സി.ഐയോട് ക്ഷമ പറഞ്ഞു;

ദുബൈ:  ഏഷ്യാകപ്പ് ക്രിക്കറ്റ് വിജയികളായ ഇന്ത്യൻ ടീമിനു നല്കേണ്ട ട്രോഫി തന്റെ മുറിയിലേക്ക് എടുത്തു കൊണ്ടുപോവുകയും തുടർന്ന് നാടകീയ രംഗങ്ങൾക്ക് ഇടയാക്കുകയും ചെയ്ത സംഭവത്തിൽ , പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അധ്യക്ഷൻ മോഹ്സിൻ നഖ്വി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് (ബി.സി.സി.ഐ) ക്ഷമ ചോദിച്ചു.   

എന്നാൽ ഇന്ത്യയ്ക്ക് നല്കേണ്ട ട്രോഫി  ക്യാപ്റ്റൻ നേരിട്ടെത്തി ഏഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ നിന്നും കൊണ്ടുപോകാനുളള ഉപാധിയും  മുന്നോട്ടുവച്ചു. എന്നാൽ ഇന്ത്യ ഈ നിലപാട് തള്ളി.

സെപ്റ്റംബർ 28-ന് നടന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടപ്പോൾ , ചാമ്പ്യൻമാർക്കുള്ള ട്രോഫിയും മെഡലുകളും നഖ്വിയുടെ കൈയിൽ നിന്നും വാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. അതിന് പിന്നാലെ, , നഖ്വി ട്രോഫി താൻ താമസിക്കുന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി

ഇതിനു പിന്നാലെ ട്രോഫി ഇല്ലാതെയാണ് ടീം ഇന്ത്യ വിജയാഘോഷം നടത്തിയത്. നഖ്വിയുടെ നിലപാടിനെതിരേ കഴിഞ്ഞ ദിവസം നടന്നഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) യോഗത്തിൽ ബി.സി.സി.ഐ ശക്തമായ എതിര്‍പ്പുയർത്തി.  “ട്രോഫിയും മെഡലുകളും എപ്പോഴും എ.സി.സി-യുടെ ഉടമസ്ഥതയിലാണ്. പി.സി.ബി അധ്യക്ഷൻക്ക് അവ കൈവശം വയ്ക്കാനുള്ള അധികാരമില്ല. അത് ഒടുവിൽ ഹോട്ടലിലെ മുറിയിൽ സൂക്ഷിക്കാനും അദ്ദേഹത്തിന് യാതൊരു അവകാശവുമില്ലെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല യോഗത്തിൽ വ്യക്തമാക്കി

Mohsin Naqvi apologises to BCCI but adamant on not returning Asia Cup trophy

Share Email
LATEST
More Articles
Top