തിരുവന്തപുരം: ശബരിമല സ്വർണ ക്കൊള്ളയില്‍ മുന്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു അറസ്റ്റില്‍. ശബരിമല മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേ ഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നു ഉള്‍പ്പെടെ മുരാരി ബാബുവിന്റെ വ്യക്തമായ കാര്യങ്ങള്‍ കേട്ട ശേഷമായിരുന്നു മുരാരിന ബാബുവിന്റെ അറസ്റ്റ്. ഇന്നലെരാത്രി 10 നാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പ ശോധനയ്ക്ക് ശേഷം. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്.2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്. 2029 ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് സ്വര്‍ണം പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്റെ ആരംഭം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.
താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണെന്നായിരുന്നു അന്ന് ബാബു പ്രതികരിച്ചത്.
murari babu arrested in special investigation team