ന്യൂഡൽഹി: മഹാത്മാവിന്റെ സ്മരണയിൽ രാജ്യം. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപത്തി ആറാം ജൻമവാർഷികത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ ഗാന്ധി സ്മൃതിയിൽ. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്
പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.ധൈര്യവും ലാളിത്യവും മാറ്റത്തിന്റെ ഉപകരണങ്ങളാക്കാമെന്നു ബാപ്പു തെളിയിച്ചതായും വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഗാന്ധിജിയുടെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ബാപ്പുവിന്റെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അർപ്പിക്കുന്നതായും മോദി വ്യക്തമാക്കി. മാനവിക സേവനത്തിന്റെ ശക്തിയിലും സഹാനുഭൂതിയിലും ഗാന്ധിജി വിശ്വസിച്ചുവെന്നും ജനങ്ങളെ ശാക്തീകരിക്കാൻ അത് മുറുകെ പിടിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്.
സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്..നിയമസഭാ സമുച്ചയത്തിലെ ഗാന്ധിപ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തും..
ഗാന്ധിജയന്തിയു ഭാഗമായി രാവിലെ പത്തിന് കെപിസിസി ഓഫീസിൽ പുഷ്പാർച്ചന നടക്കും.കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി, മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരൻ, എം എം ഹസൻ, കെ മുരളീധരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്എംഎൽഎ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, തുടങ്ങിയവർ പങ്കെടുക്കും പുഷ്പാർച്ചനയ്ക്ക് ശേഷം ദേശഭക്തി ഗാനാലാപനവും നടക്കും.
Nation remembers Mahatma Gandhi: Gandhiji’s 156th birth anniversary celebrated with grand events