ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും 101 സീറ്റുകളിൽ വീതം മത്സരിക്കും.
ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 29 സീറ്റുകളിലും ജനവിധി തേടും. കേന്ദ്രമന്ത്രിയും ബിഹാർ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധർമേന്ദ്ര പ്രധാൻ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുന്നണിയിലെ ചെറുകക്ഷികളായ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറു സീറ്റുകളാണ് ജനവിധി നേടാൻ ലഭിക്കുക.
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ മാസം ആറ്, പതിനൊന്ന് തീയതികളിൽ രണ്ടുഘട്ടമായാണ് നടക്കുക.
NDA seat-sharing in Bihar complete; BJP and JDU to contest 101 seats each











