ന്യൂജേഴ്‌സി ബിഎപിഎസ് സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രത്തിൽ അതിഗംഭീരമായി ദീപാവലി ആഘോഷിച്ചു

ന്യൂജേഴ്‌സി ബിഎപിഎസ് സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രത്തിൽ അതിഗംഭീരമായി ദീപാവലി ആഘോഷിച്ചു

ഇന്ത്യയ്ക്ക് പുറത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലിലുള്ള ബിഎപിഎസ് സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രത്തിൽ അതിമനോഹരമായ വെടിക്കെട്ടോടെ ദീപാവലി ആഘോഷിച്ചു. തിങ്കളാഴ്ച രാത്രി ന്യൂജേഴ്‌സിയിലെ ആകാശം വിവിധ വർണ്ണങ്ങളാൽ പ്രകാശഭരിതമായി.

ന്യു ജേഴ്സിയിൽ 2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം 126 ഏക്കർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ലോകമെമ്പാടുമുള്ള 12,500 സന്നദ്ധപ്രവർത്തകർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ലഭിച്ച നാല് വ്യത്യസ്ത തരം മാർബിളും ബൾഗേറിയയിൽ നിന്ന് ലഭിച്ച ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

New Jersey BAPS Swaminarayanan celebrated Diwali with grandeur at Akshardham Temple

Share Email
LATEST
Top