ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടിസുനി ഉള്‍പ്പെടെ 14 പ്രതികളെ വെറുതേ വിട്ടു

ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടിസുനി ഉള്‍പ്പെടെ 14 പ്രതികളെ വെറുതേ വിട്ടു

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 14 പ്രതികളെ വെറുതെ വിട്ടത്.

കേസിലെ രണ്ടു പ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിട്ടത്. 2010 മെയ്28നാണ് കൊലപാതകം. ഈ കേസില്‍ വിധി വന്നത് 15 വര്‍ഷത്തിനു ശേഷമാണ്.ന്യൂമാഹിയിലെ പള്ളൂരിലാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്.

2010 മേയ് 28നാണ് കൊലപാതകം നടന്നത് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

വിജിത്തിന്റെ അമ്മ രാജമ്മ ഹൈ ക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. പള്ളൂര്‍ കോയ്യോട് തെരുവിലെ ടി സുജിത്ത്, മീത്തലെച്ചാലില്‍ എന്‍കെ സുനില്‍കുമാര്‍ (കൊടി സുനി), നാലുതറയിലെ ടി.കെ.സുമേഷ് , ചൊക്ലി പറമ്പത്ത് ഹൗസില്‍ കെകെ മുഹമ്മദ് ഷാഫി , പള്ളൂരിലെ ടിപി ഷമില്‍, കവിയൂരിലെ എ.കെ.ഷമ്മാസ് , ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് , ചെമ്പ്രയിലെ രാഹുല്‍ , നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ, നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് ,, പള്ളൂര്‍ കിണറ്റിങ്കല്‍ കെ.ഷിനോജ് , ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ , ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് , ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ എന്നിവരാണ് പ്രതികള്‍.

New Mahi double murder case: 14 accused including Kodisuni acquitted

Share Email
LATEST
More Articles
Top