കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കിയ ചാണ്ടി ഉമ്മനും ക്ഷമ മുഹമ്മദിനും പുതിയ പദവി

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കിയ ചാണ്ടി ഉമ്മനും ക്ഷമ മുഹമ്മദിനും പുതിയ പദവി

തിരുവനന്തപുരം:കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും നിലവിൽ പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിൽ (എ.ഐ.സി.സി.) പുതിയ പദവി. പാർട്ടിയുടെ ‘ടാലൻ്റ് ഹണ്ട് കോഓർഡിനേറ്റർ’ ആയാണ് അദ്ദേഹത്തെ കേന്ദ്ര നേതൃത്വം നിയമിച്ചത്.മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്.ഷമ മുഹമ്മദിന് ഗോവയുടെ ചുമതല ആണ് നൽകിയത്.

പാർട്ടിയുടെ ദേശീയ തലത്തിലെ സുപ്രധാന ചുമതലകളിലേക്ക് യുവനേതാക്കളെ ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് ചാണ്ടി ഉമ്മൻ്റെ നിയമനം.

കെപിസിസി പുനസംഘടനയിൽ ചാണ്ടി ഉമ്മനും പ്രതിഷേധമറിയിച്ചിരുന്നു. കേരളത്തിൻ്റെ ചുമതല ജോർജ് കുര്യനാണ്. എഐസിസി റിസർച്ച് കോർഡിനേറ്ററാണ്. ഷമ മുഹമ്മദ്.

ദേശീയ തലത്തിൽ രാജ്യത്തുടനീളം വിവിധ മേഖലകളിൽ കഴിവുള്ള യുവ നേതാക്കളെയും പ്രവർത്തകരെയും കണ്ടെത്തി കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാന ഉത്തരവാദിത്തം. കോൺഗ്രസിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്ക് ശക്തമായ ഒരു നേതാനിരയെ വാർത്തെടുക്കുന്നതിനും ഈ പദവി പ്രധാന പങ്കുവഹിക്കും.

Share Email
Top