ന്യൂയോർക്ക്  മേയർ തെരഞ്ഞെടുപ്പ് : ആദ്യ സംവാദത്തിൽ മംദാനിക്കെതിരെ സംഘടിത ആക്രമണങ്ങളുമായി എതിരാളികൾ 

ന്യൂയോർക്ക്  മേയർ തെരഞ്ഞെടുപ്പ് : ആദ്യ സംവാദത്തിൽ മംദാനിക്കെതിരെ സംഘടിത ആക്രമണങ്ങളുമായി എതിരാളികൾ 

ന്യൂയോർക്ക് സിറ്റി :  ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യ സംവാദത്തിൽ ഡെമോക്രാ റ്റ് സ്ഥാനാർത്ഥി  മംദാനിക്കെ തിരെ സംഘടിത ആക്രമണ ങ്ങളുമായി എതിരാളികൾ ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്രാൻ മംദാനിയെ എതിരാളികളായ കർട്ടിസ് സ്ലിവ, ആൻഡ്രൂ ക്യൂമോ, എന്നിവർ സംഘടിതമായി ആക്രമിച്ചു. 

മംദാനിയുടെ വാഗ്ദാനങ്ങൾ യാഥാർഥ്യബോധമില്ലാത്തതാണെന്നും സാങ്കൽപ്പിക ലോകം അവതരിപ്പി ക്കുന്നുവെന്നും ഇവർ വിമർശന മുന്നോട്ടുവച്ചു  നവംബർ നാലിനാണ് തെരഞ്ഞെടുപ്പ്.. ആദ്യ സംവാദം വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഏഴിന് നടന്നു

 ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്രാൻ മംദാനി, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ , സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ ക്യൂമോ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

ന്യൂയോർക്ക് മുൻ ഗവർണർ കൂടിയായ ആൻഡ്രൂ ക്യൂമോയും കൺസർവേറ്റീവ് ആൻ്റി ക്രൈം ആക്ടിവിസ്റ്റായ കർട്ടിസ് സ്ലിവയും ഒരേ പോലെയാണ് വിമർശന ഉന്നയിച്ചത്.

എന്നാൽ  ഗാസ യുദ്ധത്തിൽ മംദാനി തൻ്റെ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ ആവർത്തിച്ചു. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നതായും മംദാനി പറഞ്ഞു. ഇതുസംബന്ധിച്ച് ക്യൂമോയും മംദാനിയും തമ്മിൽ തർക്കം ഉണ്ടായി. മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ മംദാനി, ക്യൂമോയെ ഭീരു എന്ന് വിശേഷിപ്പിച്ചു.

New York mayoral election: Opponents launch organized attacks against Mandani in first debate

Share Email
Top