യുഎസ്പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ നയങ്ങൾക്കും എതിരെ ശനിയാഴ്ച രാജ്യവ്യാപകമായി ആയിരക്കണക്കിന് “നോ കിംഗ്സ്” റാലികൾ നടന്നു. അമേരിക്കയുടെ വിവിധ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ റാലിയിൽ അണിനിരന്നു. ഗവൺമെന്റ് അടച്ചുപൂട്ടലിനും രാജ്യത്തുടനീളമുള്ള ഫെഡറൽ സൈനിക വിന്യാസങ്ങൾക്കുമിടയിലാണ് റാലികൾ നടന്നത്.
ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ നോ കിംഗ്സ്” റാലിയെ അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധികൾ പ്രതിഷേധങ്ങളെ “അമേരിക്കയെ വെറുക്കുന്നവരുടെ” പ്രകടനങ്ങളായി വിശേഷിപ്പിച്ചു.
ട്രംപിൻ്റെ കൂട്ട നാടുകടത്തൽ പോലുള്ള ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 7 ദശലക്ഷം ആളുകൾ ബോസ്റ്റൺ മുതൽ ലോസ് ഏഞ്ചൽസ്തെ വരെയുള്ള തെരുവുകളിൽ മുദ്രാവാക്യങ്ങളുമായി ഒത്തുകൂടിയതായി സംഘാടകർ പറഞ്ഞു.
ട്രംപിന്റെ 79-ാം ജന്മദിനത്തിൽ നടത്തിയ വാഷിംഗ്ടൺ ഡി.സിയിലെ യുഎസ് സൈന്യത്തിന്റെ വാർഷിക സൈനിക പരേഡിനോട് അനുബന്ധിച്ചും നോ കിങ്സ് പ്രതിഷേധിച്ചിരുന്നു. അതിൻ്റെ തുടർച്ചയായിരുന്നു ശനിയാഴ്ചത്തെ പ്രതിഷേങ്ങൾ.
അക്രമ സംഭവങ്ങളോ അറസ്റ്റുകളോ ഉണ്ടായതായി പ്രാദേശിക പോലീസ് വകുപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഷിംഗ്ടൺ ഡി.സിയിലെ പ്രതിഷേധത്തിൽ ഏകദേശം 200,000 പേർ പങ്കെടുത്തുവെന്ന് സംഘാടകർ പറഞ്ഞു.
വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളെ അനുസ്മരിച്ചുകൊണ്ട് വാഷിംഗ്ടൺ ഡി.സി.യിൽ വേദിയിൽ കയറിയ പ്രഭാഷകരിൽ ശാസ്ത്രജ്ഞനും ടിവി അവതാരകനുമായ ബിൽ നൈയും ഉൾപ്പെടുന്നു.
“No Kings” rallies in US streets peace marches