രസതന്ത്രനോബല്‍ സമ്മാനം പ്രഖ്യാപിച്ചു; അമേരിക്കന്‍ ശാസ്ത്രജ്ഞനുള്‍പ്പെടെ മൂന്നുപേര്‍ക്ക് സമ്മാനം

രസതന്ത്രനോബല്‍ സമ്മാനം പ്രഖ്യാപിച്ചു; അമേരിക്കന്‍ ശാസ്ത്രജ്ഞനുള്‍പ്പെടെ മൂന്നുപേര്‍ക്ക് സമ്മാനം

വാഷിംഗ്ടണ്‍:  ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നു ഗവേഷകര്‍ പങ്കുവെച്ചു. 2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകര്‍ക്കാണ് നൊബേല്‍ ലഭിച്ചത്. ജപ്പാനില്‍ നിന്നുള്ള സുസുമ കിറ്റഗാവ, ഓസ്‌ട്രേലിയയില്‍ നിനന്നുമുള്ള റിച്ചാര്‍ഡ് റോബ്‌സണ്‍, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഒമര്‍ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്.

മെറ്റല്‍ – ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം. മരുഭൂമിയിലെ വായുവില്‍ നിന്നു ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും കഴിയുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട  കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്.

Nobel Prize in Chemistry announced; Three people including American scientist awarded prize

Share Email
Top