വാഷിംഗ്ടണ്‍: ഇത്തവണത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും വെനസ്വേസിയന്‍ ജനതയ്ക്കും സമര്‍പ്പിച്ച് നൊബേല്‍ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോ. നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യപ്രതികരണമായി ആണ് മച്ചാഡോ ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ മച്ചാഡോയുടെ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു.
സ്വാതന്ത്ര്യവും ജനാധിപത്യവും നേടാനുള്ള പോരാട്ടത്തില്‍ ട്രംപിനെയും യുഎസ്സിനെയും പ്രധാന സഖ്യകക്ഷികളായി കാണുന്നവെന്ന മച്ചാഡോയുടെ പോസ്റ്റ് ട്രംപ് പങ്കുവെച്ചു .സ്വാതന്ത്ര്യവും ജനാധിപത്യവും നേടാന്‍ പ്രസിഡന്റ് ട്രംപിനെയും അമേരിക്കയുള്‍പ്പെടെയുള്ള ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെയും ഞങ്ങള്‍ പ്രധാന സഖ്യകക്ഷികളായി കണക്കാക്കുന്നു.’ അവര്‍ കൂട്ടിച്ചേര്‍ത്തു. മച്ചാഡോയുടെ പോസ്റ്റ് പങ്കുവെച്ച ട്രംപ് എന്നാല്‍ ഇതേക്കുറിച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
2025ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വെനസ്വേലയില്‍ മത്സരിക്കുന്നതില്‍ നിന്ന് മച്ചാഡോയെ മഡൂറോ ഭരണകൂടം വിലക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ വിജയിച്ചെങ്കിലും അതിശക്തമായ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് ലോകം വിധിയെഴുതി. തെരഞ്ഞെടുപ്പിന് ശേഷം മച്ചാഡോ ഒളിവില്‍ കഴിയുകയായിരുന്നു.
സമാധാനത്തിന്റെ ശക്തയായ ജേതാവ് എന്നാണ് നോബല്‍ കമ്മിറ്റി മച്ചാഡോയെ വിശേഷിപ്പിച്ചത്.. ഇരുട്ടില്‍ ജനാധിപത്യത്തിന്റെ ജ്വാല അവര്‍ നിലനിര്‍ത്തുന്നു എന്നും കമ്മിറ്റി പറഞ്ഞു. ഏകാധിപത്യ ഭരണത്തെ ചെറുക്കുന്നതിനും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ നടത്തിയ ശ്രമങ്ങളെ കമ്മിറ്റി അംഗീകരിച്ചു.
നോബല്‍ സമ്മാനം നേടാന്‍ പരസ്യ പ്രചാരണം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരാശനായി ഇരിക്കെയാണ് മച്ചാഡോ ട്രംപിനെയും അമേരിക്കയേയും പ്രശംസിച്ച് രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്.
Nobel Prize winner dedicates it to US President and the people of Venezuela; Trump shares Machado’s post













