ഹൂസ്റ്റണ്‍: 2025 ലെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദീക റിട്രീറ്റ് ഒക്ടോബര്‍ മാസം 23, 24, 25(വ്യാഴം, വെള്ളി, ശനി) തീയ്യതികളില്‍ ഹൂസ്റ്റണ്‍ സെന്റ് ബേസില്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ റവ.ഫാ.എ.പി.ജോര്‍ജ്, റവ.ഫാ.സജി മര്‍ക്കോസ്, റവ.ഡോ.ബിന്നി ഫിലിപ്പ് നെടുംപുറത്ത്, (വികാരി സെന്റ് പീറ്റേഴ്‌സ്, മലങ്കര കത്തോലിക്ക പള്ളി), താര ഓലപ്പള്ളി, റവ.ഫാ. ബേസില്‍ എബ്രഹാം(വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്)എന്നിവര്‍ വിവിധ സെഷനുകളില്‍, വിവിധ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നതാണ്.
ഒക്ടോബര്‍ മാസം 25-ാം തീയതി അഭിവന്ദ്യ യല്‍ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭക്ത്യാദരവോടെ ആചരിക്കുന്നതാണ്.
അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദീകരും ഈ റിട്രീറ്റില്‍ പങ്കെടുക്കുന്നതാണ്. അമേരിക്കന്‍ അതിഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാദര്‍ ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ വൈദീക കൗണ്‍സില്‍ അംഗങ്ങളായ വന്ദ്യ കോർഎപ്പിസ്‌കോപ്പ ഗീവര്‍ഗീസ് തോമസ്, റവ.ഫാ. മാര്‍ട്ടിന്‍ ബാബു, റവ.ഫാ.ഷിറില്‍ മത്തായി, സെന്റ് ബേസില്‍സ് ഇടവക വികാരി റവ.ഫാ.ബിജോ മാത്യുവും ഇടവകാംഗങ്ങളും ചേര്‍ന്ന് ഈ റിട്രീറ്റിന്റെ വിജയകരമായി നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ.ഗീവറുഗീസ് ചാലിശ്ശേരി: 732-272-6966, റവ.ഫാ.ബിജോ മാത്യു: 404-702-8284 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വര്‍ഗീസ് പാലമലയില്‍, (അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ.) അറിയിച്ചതാണിത്.
North American ‘Atibadrasana Vedika’ Retreat to begin on August 23













