നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം 2026ലെ ഫാമിലി കോൺഫറൻസ്‌ ആലോചനാ യോഗം നടത്തി

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം 2026ലെ ഫാമിലി കോൺഫറൻസ്‌ ആലോചനാ യോഗം നടത്തി
Share Email

ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ

ന്യൂജഴ്‌സി : 2026ലെ ഫാമിലി ആന്ഡ് യൂത്ത് കോൺഫറൻസിന്റെ ആദ്യ യോഗം ന്യൂജഴ്‌സി മിഡ്‌ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സെപ്റ്റംബർ 21ന് നടന്നു. സഖറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. എല്ലാ വർഷവും കോൺഫറൻസുകൾ വേണം എന്ന് യോഗം തീരുമാനിച്ചു. ലാങ്കസ്റ്ററിലെ വിൻധം റിസോ!ർട്ട് അടുത്ത കോൺഫറസിന്റെ വേദിയായി തിരഞ്ഞെടുത്തു. കോൺഫറൻസ് തീയതി പിന്നീട് നിശ്ചയിക്കും.

2026ലെ കോൺഫറൻസിന്റെ കോഓർഡിനേറ്റർ ഫാ. അലക്‌സ് കെ. ജോയി സ്വാഗതം ആശംസിച്ചു. 2025 കോൺഫറൻസിന്റെ അവലോകനം ഫാ. അബു പീറ്റർ (മുൻ കോഓർഡിനേറ്റർ) നടത്തി. ജോൺ താമരവേലിൽ (2025 ട്രഷറർ) ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജെയ്‌സൺ തോമസ് (സെക്രട്ടറി) റിപ്പോർട്ട് അവതരിപ്പിച്ചു.

2026 കോർ ടീമിൽ ഫാ. അലക്‌സ് കെ. ജോയി (കോഓർഡിനേറ്റർ), ജെയ്‌സൺ തോമസ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), റിങ്കിൾ ബിജു (ജോയിന്റ് സെക്രട്ടറി), ആശാ ജോർജ് (ജോയിന്റ് ട്രഷറർ), റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ ) എന്നിവർ അംഗങ്ങളാണ്. കോൺഫറൻസിന്റെ സുഗമമായ പ്രവർത്തനത്തിന് വിവിധ സബ് കമ്മിറ്റികൾ വരും ദിവസങ്ങളിൽ രൂപീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് ഡാനിയലും ചർച്ചകളിൽ സജീവമായിരുന്നു.

Northeast American Diocese holds 2026 Family Conference planning meeting

Share Email
Top