തൊഴിൽ പീഡനത്തിൽ മനംനൊന്ത് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് മരിച്ചു, ഒല കമ്പനിക്കെതിരെ 28 പേജ് കത്ത്

തൊഴിൽ പീഡനത്തിൽ മനംനൊന്ത് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് മരിച്ചു, ഒല കമ്പനിക്കെതിരെ 28 പേജ് കത്ത്

ബെംഗളൂരു: പ്രമുഖ വാഹന കമ്പനിയായ ഒല ഇലക്ട്രിക്കിലെ ഉന്നത ഉദ്യോഗസ്ഥൻ തൊഴിലിടത്തെ പീഡനങ്ങളിൽ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കെ അരവിന്ദ് എന്നയാളാണ് മരിച്ചത്. മരണത്തിന് മുൻപ്, കമ്പനിക്കെതിരെയും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് 28 പേജുള്ള കത്ത് ഇദ്ദേഹം എഴുതിയിരുന്നു. ഓല ഇലക്ട്രിക് കമ്പനിയിലെ എക്‌സിക്യൂട്ടീവ് തലത്തിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് അരവിന്ദ്. ഓലയുടെ വർക്ക് കൾച്ചർ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ മാനസിക പീഡനം താങ്ങാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.

കമ്പനിക്കകത്തെ മാനേജ്‌മെൻ്റിൻ്റെ സമ്മർദ്ദങ്ങൾ, ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ, സ്ഥാപനത്തിലെ ക്രൂരമായ തൊഴിൽ രീതികൾ എന്നിവയെല്ലാം കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ തൻ്റെ കരിയറിലെ അനുഭവങ്ങളെക്കുറിച്ചും സ്ഥാപനം തന്നോടും സഹപ്രവർത്തകരോടും കാണിച്ച മോശം സമീപനങ്ങളെക്കുറിച്ചും പറയുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഉദ്യോഗസ്ഥൻ എഴുതിയ കത്ത് നിർണായക തെളിവായി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.


Share Email
Top