ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പിക്‌സ് ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പിക്‌സ് ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി

കണ്ണൂര്‍: ഒളിമ്പിക്സില്‍ ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കണ്ണൂര്‍ സ്വദേശിയാണ്. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. 1978ല്‍ അര്‍ജന്റീന ബ്യൂണസ് ഐറിസില്‍ നടന്ന ലോകകപ്പിലാണ് മാനുവല്‍ ഫ്രെഡറിക് ഇന്ത്യയുടെ അഭിമാനമായി മാറിയത്.

കായികരംഗത്തെ സംഭാവനകള്‍ക്ക് രാജ്യം 2019ല്‍ അദ്ദേഹത്തെ ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കി ആദരിച്ചു. 16 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും സ്വന്തമാക്കി. ഫുട്‌ബോളില്‍ സ്‌ട്രൈക്കറായും ഹോക്കിയില്‍ ഗോള്‍കീപ്പറായും തുടങ്ങിയ മാനുവല്‍ ഫ്രെഡറിക് കണ്ണൂര്‍ ബിഇഎം സ്‌കൂളിലെ ഫുട്‌ബോള്‍ ടീം വഴിയാണ് ഹോക്കിയില്‍ സജീവമായത്.

17-ാം വയസില്‍ ബോംബെ ഗോള്‍ഡ് കപ്പിലും കളിച്ചു. ബംഗളൂരു ആര്‍മി സര്‍വീസ് കോറില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത്. അന്തരിച്ച ശീതളയാണ് ഭാര്യ. ഫ്രെഷീന പ്രവീണ്‍ (ബംഗളൂരു), ഫെനില (മുംബയ്) എന്നിവര്‍ മക്കളാണ്.

Olympian Manuel Frederick passes away, bids farewell to the first Malayali to win an Olympic hockey medal

Share Email
LATEST
Top