മേരി ലാൻഡിൽ ജന്മദിന ആഘോഷ ചടങ്ങിനിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ കൊല്ലപ്പെട്ടു :13 പേർക്ക് പരിക്ക് 

മേരി ലാൻഡിൽ ജന്മദിന ആഘോഷ ചടങ്ങിനിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ കൊല്ലപ്പെട്ടു :13 പേർക്ക് പരിക്ക് 

 വാഷിംഗ്ടൺ   മേരിലാൻഡിൽ ജന്മദിന ആഘോഷ ചടങ്ങിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിക്കുകയും 13 പേർക്ക്  പരിക്കേൽക്കുകയും ചെയ്തു പരിക്കേറ്റവരിൽ  പലരുടെയും നില അതീവ ഗുരുതരമാണ് ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത് 

ശനിയാഴ്ച രാത്രി മേരിലാൻഡിലെ ഒരു വീടിന്റെ പുൽത്തകിടിയിൽ നടന്ന  കുട്ടിയുടെ ജന്മദിന പാർട്ടിയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.  രാത്രി 10:15 ഓടെ   ബ്ലേഡൻസ്ബർഗിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം.

 അപകടത്തിൽ കൊല്ലപ്പെട്ടത് വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള 31 കാരിയായ ആഷ്‌ലി ഹെർണാണ്ടസ് ഗുട്ടറസ് ആണെന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റവരിൽ എട്ട് പേർ ഒന്നു മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളാണെന്നു ബ്ലേഡൻസ്ബർഗ് പോലീസ്   പറഞ്ഞു, 

അന്നാപൊളിസ് റോഡിൽ നിന്ന് പാഞ്ഞു വന്ന വാഹനം കുട്ടിയുടെ ജന്മദിന പാർട്ടിക്കായി വീടിന് മുന്നിൽ തടിച്ചുകൂടിയ ആളുകളെഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന്  പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവരിൽഒരു പ്രായപൂർ ത്തിയാകാത്ത പെൺകുട്ടി യുടേയും ഒരു കുഞ്ഞിനെയും അവസ്ഥ അതീവ ഗുരുതരമാണ്.

പരിക്കേറ്റവരിൽ ഏഴ് പേരെ വാഷിംഗ്ടൺ ഡി.സിയിലെ ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു; മൂന്ന് പേർ മേരിലാൻഡിലെ ലാൻഡ്‌ഓവറിനടുത്തുള്ള ക്യാപിറ്റൽ റീജിയണൽ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്; ഒരാൾ ഹോവാർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പരിചരണത്തിലാണെന്നു പോലിസ് അറിയിച്ചു.

One dead, 13 injured after car crashes into child’s birthday party in Maryland

Share Email
LATEST
More Articles
Top