ലണ്ടന്‍: വിമാനത്തില്‍ അവശേഷിച്ചത് ആറുമിനിറ്റ് മാത്രം പറക്കാനുള്ള ഇന്ധനം. ‘മേഡേ’ സന്ദേശം നല്കി പൈലറ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തി. ഇറ്റലിയിലെ പിസയില്‍ നിന്ന് സ്‌കോട്ട്ലാന്‍ഡിലെ പ്രെസ്റ്റ്വിക്കിലേക്ക് യാത്ര നടത്തിയ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗനടത്തിയത്. കഴിഞ്ഞ ആഴ്ച്ച് ആഞ്ഞടിച്ച’സ്റ്റോം എമി’ ചുഴലിക്കാറ്റാണ് വിമാനത്തിന്റെ ലാന്‍ഡിംഗ് പ്രതിസന്ധിയിലാക്കുകയും ആശങ്ക പടര്‍ത്തുകയും ചെയ്തത്. വിമാനം ആദ്യമായി താഴെയിറക്കാന്‍ ശ്രമിച്ച സമയത്ത് പ്രെസ്റ്റ്വിക്കിലെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 മൈലിനു മുകളിലായിരുന്നു.
തുടര്‍ന്ന് വിമാനം രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എഡിന്‍ബര്‍ഗില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ടു പറന്നു. ഒടുവില്‍ നിരവധി തവണ ശ്രമിച്ച ശേഷം വിമാനം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ 220 കിലോഗ്രാം ഇന്ധനം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതായത് വിമാനത്തിന് ഏകദേശം ആറ് മിനിറ്റിനുള്ളില്‍ ഇന്ധനം തീര്‍ന്നുപോകുമായിരുന്നു.
സാധാരണ രണ്ടു മണിക്കൂറിലധികം പറക്കേണ്ട വിമാനം കൊടുങ്കാറ്റു മൂലം നാലു മണിക്കൂറിലധികം വട്ടമിട്ടു പറന്നതോടെയാണ് വിമാനത്തിലെ ഇന്ധനം മുഴുവന്‍ കത്തി തീര്‍ന്നത്. അന്വേഷണത്തിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
Only six minutes of fuel left; plane makes emergency landing after sending 'Mayday' message













