കൊച്ചി: 1998 ൽ വ്യവസായി വിജയ് മല്യ ശബരിമലയിൽ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അയ്യപ്പവിഗ്രഹം അടിച്ചുമാറ്റാത്തിന് നന്ദിയു ണ്ടെന്നുംപ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ആലുവയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ശബരിമല സ്വർണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം.1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2019 ല്‍ അറ്റകുറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയപ്പോള്‍ നാല്‍പതോളം ദിവസമാണ് ഇത് ചെന്നൈയില്‍ എത്താന്‍ എടുത്തത്. ഇക്കാലയളവില്‍ എന്താണ് നടന്നത് എന്ന് പുറത്ത് വരണം.
തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി എന്നിവര്‍ രാജിവയ്ക്കണം. 2019 ല്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സ്വര്‍ണപ്പാളി ക്രമക്കേടില്‍ സിബിഐ അന്വേഷണവും നടത്തണം
തട്ടിപ്പ് നടത്തിയ വ്യക്തിയെ തന്നെ വീണ്ടും വിളിച്ചു വരുത്തി വീണ്ടും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ചു. തട്ടിപ്പ് എന്തിന് മൂടിവച്ചു, എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല. കുറവ് വരുത്തിയവരെ എന്തിന് വീണ്ടും വിളിച്ചുവരുത്തി എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്. വിഷയത്തില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ തട്ടിപ്പ് ആരും അറിയില്ലായിരുന്നുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു
Opposition leader says government should clarify how much of the 30 kg gold given by Vijay Mallya is left, thanks for not demolishing Ayyappa idol













