ദേവസ്വം മന്ത്രി രാജി വെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷം: നിയമസഭയില്‍ ബഹളം

ദേവസ്വം മന്ത്രി രാജി വെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷം: നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ വിവാദത്തില്‍ സ്തംഭിച്ച് മൂന്നാം ദിവസവും നിയമസഭ. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

സഭയില്‍ ചര്‍ച്ച വേണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് പാല്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇന്ന് ചോദ്യോത്തര വേളയ്ക്ക് ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ ബഹളത്തെ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്നും സഭാ നടപടികള്‍ തടസപ്പെടാനാണ് സാധ്യത.


Opposition says protests will continue until Devaswom Minister resigns: Uproar in the Assembly

Share Email
Top