പാക്- അഫ്‌ഗാൻ സംഘർഷം: കുനാല്‍ നദിക്ക് കുറുകെ ഡാം നിർമ്മിക്കാൻ അഫ്ഗാൻ 

പാക്- അഫ്‌ഗാൻ സംഘർഷം: കുനാല്‍ നദിക്ക് കുറുകെ ഡാം നിർമ്മിക്കാൻ അഫ്ഗാൻ 

കാബൂൾ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വ്യാപകമായതിനു പിന്നാലെ  പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാന്‍ അഫ്ഗാന്‍ അഫ്ഗാൻ പരിധിയിൽ കുനാര്‍ നദിയില്‍ ഡാം നിര്‍മിച്ച് പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക്  തടയാന്‍  താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു.

ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂറാകണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അതിര്‍ത്തിമേഖലയില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് നീക്കം.

അഫ്ഗാനികള്‍ക്ക് സ്വന്തം ജലം എങ്ങനെ വിനിയോഗിക്കണമെന്നതിനുള്ള അവകാശമുണ്ട്, ഡാം നിര്‍മാണത്തിന് വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളാകും നേതൃത്വം നല്‍കുക’ ജലവിഭവ മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Pak-Afghan conflict: Afghanistan to build dam across Kunal River

Share Email
LATEST
More Articles
Top