ഇസ്ളാമാബാദ്: അറബിക്കടലിന്റെ തീരത്ത് പുതിയ തുറമുഖ നിർമാണത്തിനായി അമേരിക്കയെ സമീപിച്ച് പാക്കിസ്ഥാൻ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിൽ കണ്ട് ഇക്കാര്യം പാക്ക് സൈനീക മേധാവി അറിയിച്ചു.
എന്നാൽ ട്രംപിന്റെ ഭാഗത്തുനിന്നും അനുകൂല മറുപടികൾ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. കൂടാതെ അമേരിക്കൻ നിക്ഷേപകരേയും നേരിൽ കണ്ട് തുറമുഖനിർമാണത്തിനുള്ള നിക്ഷേപത്തിനായി സൈനിക മേധാവി അസിം മുനീർ.അദ്യർഥന നടത്തി. പാക്കിസ്ഥാനിലെ ഗ്വാദർ പട്ടണത്തോട് ചേർന്ന് പാസ്‌നി എന്ന സ്ഥലത്ത് തുറമുഖം നിർമിക്കാനുള്ള പദ്ധതിയാണ് അസിം അവതരിപ്പിച്ചത്. അപൂർവ ധാതുക്കളാൽ സമ്പന്നമായ മേഖലയാണ് പാസ്നി.
തുറമുഖം സജ്ജമാക്കുകയും അമേരിക്കയുമായി വ്യാപാരബന്ധം ശക്തമാക്കുകയും ചെയ്താൽ പാക്കിസ്ഥാനത് വൻ നേട്ടമാകുമെന്നാണ് അസിം മുനീറിന്റെ നിലപാട്. യുഎസ് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരോടും അസിം മുനീർ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും ട്രംപോ ഉദ്യോഗസ്‌ഥരോ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ലെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിൽ നിന്ന് 160 കിലോമീറ്ററും ഗ്വാദറിൽ നിന്ന് 112 കിലോമീറ്ററും അകലെയാണ് പാസ്‌നി.
Pakistan approaches US for construction of new port near Arabian Sea