വാഷിംഗ്ടണ്‍: ഇന്ത്യയോട് ഏറ്റുമുട്ടാന്‍പോയാല്‍ പാക്കിസ്ഥാനു തോല്‍വി ഉറപ്പെന്നു മുന്നറിയിപ്പ് നല്കി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ജോണ്‍ കിറിയാക്കോ .ആണവായുദ്ധങ്ങള്‍ ഉപയോഗിക്കാതെ ഏതു യുദ്ധം നടത്തിയാലും പാക്കിസ്ഥാനു നൂറു ശതമാനം തോല്‍വി ഉറപ്പാണെന്നു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ്ക്ക നല്കിയ അഭിമുഖത്തില്‍ ജോണ്‍ കിറിയാക്കോ വ്യക്തമാക്കി.
അമേരിക്ക 2002-ല്‍ പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ നിയന്ത്രിച്ചിരുന്നതായും അന്നത്തെ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആണവായുധ നിയന്ത്രണം അമേരിക്കക്ക് കൈമാറിയതായി തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ആണവ വികസന പദ്ധതിയുടെ പ്രധാനിയായ അബ്ദുല്‍ ഖദീര്‍ ഖാനെക്കുറിച്ചുള്ള വ്യക്തമായ വിവിരങ്ങള്‍ യുഎസിനു ലഭിച്ചിരുന്നതായും അദേദേഹം പറഞ്ഞു.
15 വര്‍ഷം സിഐഎയില്‍ സേവനം അനുഷ്ഠിച്ച ജോണ്‍ കിറിയാക്കോ ആദ്യ പകുതി വിശകലന വിഭാഗത്തിലും പിന്നീട് പ്രത്യാക്രമണ വിഭാഗത്തിലും ആയിരുന്നു ജോലിചെയ്തിരുന്നത്.
Pakistan is certain to lose if it goes to war with India: Former CIA officer warns













