ഓപ്പറേഷൻ സിന്ധൂരിൽ പാക്കിസ്ഥാന് നൂറിലധികം സൈനികരുടെ ജീവൻ നഷ്ടമായി: സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച മരണാനന്തര ബഹുമതികൾ ഈ എണ്ണം സ്ഥിരീകരിക്കുന്നതായി കരസേനാമേധാവി 

ഓപ്പറേഷൻ സിന്ധൂരിൽ പാക്കിസ്ഥാന് നൂറിലധികം സൈനികരുടെ ജീവൻ നഷ്ടമായി: സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച മരണാനന്തര ബഹുമതികൾ ഈ എണ്ണം സ്ഥിരീകരിക്കുന്നതായി കരസേനാമേധാവി 

 ന്യൂഡൽഹി: പഹൽഗാമിൽ പാക്കിസ്ഥാൻ പിന്തുണയോടെ നടത്തിയ ഭീകരാ ക്രമണത്തിന് തിരിച്ചടി നല്കിക്കൊണ്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂരിൽ പാക്കിസ്ഥാന് നൂറിലധികം സൈനികരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നും പാക്കിസ്ഥാന്റെ  സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച മരണാനന്തര ബഹുമതികൾ ഈ എണ്ണം സ്ഥിരീകരിക്കുന്നു എന്നും ഇന്ത്യൻ  കരസേനാമേധാവി കരസേന മേധാവി ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ് ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തിലാണ്  ഇത്തരത്തിൽ പ്രതികരിച്ചത്..

പാക്കിസ്ഥാന്റെ ഡ്രോണുകൾ തുടർച്ചയായി ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇന്ത്യ പാക്ക് വ്യോമ താവളങ്ങൾ നേരെ ആക്രമണം നടത്തി.മെയ് ഒൻപത്, പത്ത് തീയതികളിലായാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ  വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാകിസ്താൻ്റെ  എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ,  എന്നിവ തകർത്തു. ഒരു സി-130 വിമാനം ഇന്ത്യ തകർത്തവയിൽ ഉൾപ്പെടുന്നു.

 ഓഗസ്റ്റ് 14 ന്  പാക്സ സ്വാതന്ത്ര്യ ദിനത്തോ ടനുബന്ധിച്ച്  പാകിസ്താൻ  മരണാനന്തര ബഹുമതികളുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ, അതിലെ മരണാനന്തര ബഹുമതികളുടെ എണ്ണം പാകിസ്ഥാന് നിയന്ത്രണ രേഖയിൽ നഷ്ടമായ സൈനികരുടെ എണ്ണത്തെ ക്കുറിച്ച് ഏകദേശം സൂചനകൾ നൽകുന്നു.

 പാകിസ്താൻ ഇന്ത്യയിലേക്ക് ഡ്രോണുകൾ അയച്ചത് പൂർണ്ണ പരാജയമാ യിരുന്നുവെന്നും കരസേനാ മേധാവി പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും ഡിജിഎംഒമാർ തമ്മിൽ സംസാരിച്ചതിന് ശേഷവും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് നേരെ പാക്കിസ്ഥാൻ നടത്തിയ എല്ലാ ആക്രമങ്ങളെയും ഇന്ത്യ പൂർണമായും പരാജയപ്പെടുത്തി എന്നും അദ്ദേഹം കൂട്ടിച്ചേർന്നു 

Pakistan lost over 100 soldiers in Operation Sindh: Posthumous honours announced on Independence Day confirm this number, says Army Chief

Share Email
Top