ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തുടര്‍ച്ചയായി പുകഴ്ത്തുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനെതിരേ പരിഹാസവുമായി മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍.
അമേരിക്കയിലെ മുന്‍ പാക് സ്ഥാനപതി ഹുസൈന്‍ ഹാഖാനിയാണ് പാക്ക് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നത്. തായ്ലന്‍ഡും കംബോഡിയയും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപ് നിര്‍ണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഏറ്റവും ഒടുവില്‍ ട്രംപിനെ പാക്ക് പ്രധാനമന്ത്രി പുകഴ്ത്തിയത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചതില്‍ വഹിച്ച നിര്‍ണായക പങ്കിന് പ്രസിഡന്റ് ട്രംപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’ എന്ന് ഷെഹബാസ് ഷരീഫ് എക്‌സില്‍ കുറിച്ചു. ഈ കുറിപ്പിനുള്ള പ്രതികരണമായാണ് നയതന്ത്ര പ്രതിനിധി രൂക്ഷ വിമര്‍ശനം മുന്നോട്ടുവച്ചത്.
പുകഴ്ത്തല്‍ ഒരു കായികവിദോനമാക്കിയാല്‍ ട്രംപിനെ പുകഴ്ത്തിയതിന് പാക്ക് പ്രധാനമന്ത്രിക്ക് ഉറപ്പായും സ്വര്‍ണമെഡല്‍ ലഭിക്കുമെന്നായിരുന്നു പരിഹാസം. ഈജിപ്തില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ ഉള്‍പ്പെടെ പാക്ക് പ്രധാനമന്ത്രി ട്രംപിനെ വാനോളം പുകഴ്ത്തിയിരുന്നു
Pakistan PM guaranteed gold medal if praising is made a sport: Former Pakistani ambassador mocks Pakistan PM for praising Trump









