അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം നടത്തുന്നത് വിദേശ രാജ്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ: വെളിപ്പെടുത്തലുമായി പാകിസ്ഥാൻ 

അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം നടത്തുന്നത് വിദേശ രാജ്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ:  വെളിപ്പെടുത്തലുമായി പാകിസ്ഥാൻ 

ഇസ്താംബുൾ: . അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന ഡ്രോൺ ആക്രമണം ഒരു വിദേശ രാജ്യവുമായി ഉള്ള കരാറിന്റെ  അടിസ്ഥാനത്തിൽ ആണെന്ന് പാകിസ്ഥാൻ .  അഫ്ഗാനിസ്ഥാനുമായുള്ള വെടിനിർത്തൽ ചർച്ചയിലാണ് പാക്കിസ്ഥാൻ ഇക്കാര്യം അറിയിച്ചത് .

തെഹീരീകെ താലിബാൻ പാക്കിസ്ഥാനിൽ) നടത്തുന്ന ആക്രമണത്തിന് മറുപടിയായി  പ്രത്യാക്രമണം നടത്താൻ പാക്കിസ്ഥാന് അവകാശമുണ്ടെന്ന് അഫ്ഗാൻ സംഘം അംഗീകരിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇസ്‌താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 

പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്‌ത പ്രതിരോധം തീർക്കാൻ വ്യവസ്‌ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്റ്റംബർ 17ന് ഒപ്പുവച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ അമേരിക്കൻ പ്രസിഡന്റ്  ഡോ ണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം കുട്ടി വായിക്കുമ്പോൾ ആരാണ് ഡ്രോൽ ആക്രമണത്തിന് രഹസ്യ കരാർ ഒപ്പു വച്ചിരിക്കുന്നതെന്ന് സൂചന വ്യക്തമാകും 

Pakistan reveals drone strikes in Afghanistan are carried out on the basis of agreements with foreign countries

Share Email
Top