ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാകിസ്ഥാൻ :പാക്ക് രഹസ്യാന്വേഷണസംഘം ബംഗ്ലാദേശിൽ

ബംഗ്ലാദേശുമായുള്ള  ബന്ധം മെച്ചപ്പെടുത്താൻ പാകിസ്ഥാൻ :പാക്ക് രഹസ്യാന്വേഷണസംഘം ബംഗ്ലാദേശിൽ

ധാക്ക: ഇന്ത്യയെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തി പാകിസ്ത‌ാൻ. പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളുടേയും നീക്കം.

ഇതിന്റെ ഭാഗമായി ധാക്കയിലെ പാകിസ്‌താൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൽ പാക് ചാരസംഘടനയായ ഐഎസ്പെഐയുടെ പ്രത്യേക സെല്ലിന് രൂപം നൽകിയെന്നാണ് ഇന്ത്യൻ ഇന്റലജൻസിന് ലഭിച്ചിരിക്കുന്ന വിവരം. ബംഗ്ലാദേശ് ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ സൈനിക ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷൻ ചെയർമാൻ ജനറൽ ഷഹീർ ഷംസാദ് മിർസ നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേ ശിലെത്തിയിരുന്നു.

സന്ദർശനത്തിൻ്റെ ഭാഗമായി ബംഗ്ലാദേശിലെ കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ട‌ാവായ മുഹമ്മദ് യൂനുസുമായും ഷംഷാദ് മിർസ കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ടംഗ പ്രതിനിധി സംഘത്തെയുമായാണ് ഷംഷാദ് മിർസ ബംഗ്ലാദേശിലെത്തിയത്. ഐഎസ്ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട്.

ഇരുരാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജൻസികൾ പരസ്‌പരം വിവരങ്ങൾ കൈമാറാൻ തീരുമാനമെടുത്തുവെന്നാണ് വിവരം. ബംഗാൾ ഉൾക്കടലിലെ ഇന്ത്യയുടെ കിഴക്കൻ തീരത്തെയും വ്യോമമേഖല യെയും നിരീക്ഷിക്കാനുള്ള പാകിസ്‌താന്റെ തന്ത്രപ്രധാനമായ നീക്കമാണിതെന്നാണ് സൂചന ഇന്ത്യയെ പരമാവധി പ്രതിരോധത്തിൽ ആക്കുകയാണ് ഇതിലൂടെ ഇവർ ലക്ഷ്യം ഇടുന്നത്

Pakistan to improve ties with Bangladesh: Pak intelligence team in Bangladesh

Share Email
Top