അഫ്ഗാന്‍ ഇന്ത്യയുടെ കളിപ്പാവയെന്ന ആരോപണവുമായി പാക്കിസ്ഥാന്‍

അഫ്ഗാന്‍ ഇന്ത്യയുടെ കളിപ്പാവയെന്ന ആരോപണവുമായി പാക്കിസ്ഥാന്‍

ഇസ്‌ളാമാബാദ്: അഫ്‌നാനിസ്ഥാന്‍ ഇന്ത്യയുടെ കളിപ്പാവയാണെന്നും കാബൂളിനെ നിയന്ത്രിക്കുന്നത് ന്യൂഡല്‍ഹിയാണെന്നും ആരോപിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തുവന്നത്.

അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനു നേരെ ആക്രമണം നടത്തിയാല്‍ അന്‍പതു മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നു പറഞ്ഞ പ്രതിരോധ മന്ത്രി കാബൂള്‍ ഡല്‍ഹിയുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞു.
ജിയോ ന്യൂസിനു നല്കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. അഫ്ഗാന്‍ ഭരണനേതൃത്വത്തിനെതിരേ രൂക്ഷ പ്രതികരണം നനടത്തിയ ആസിഫ് കാബൂള്‍ ഇന്ത്യയുടെ താളത്തിനൊത്താണ് ചുവടു വെയ്ക്കുന്നതെന്നും പറഞ്ഞു.

തുര്‍ക്കിയുടേയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ പാക്ക്- അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ തിങ്കളാഴ്ച തീരുമാനമില്ലാതെ പിരിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം.

Pakistan’s Khawaja Asif accuses Kabul of being India’s puppet, vows revenge

Share Email
Top