ചിക്കാഗോ: പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിക്കാഗോ പൗരാവലി അത്യുജ്വല സ്വീകരണം നൽകി. സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഐ.ഒ.സി ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.യുവിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വി.കെ. ശ്രീകണ്ഠൻ താൻ കൈവെച്ച മേഖലകളിലൊക്കെ കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ്. ഷൊർണ്ണൂർ നഗരസഭാഗം, നഗരസഭ പ്രതിപക്ഷ നേതാവ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി പാർലമെന്റ് അംഗം വരെയുള്ള തന്റെ രാഷ്ട്രീയ ജീവിതം സാധാരണക്കാരേയും പാവപ്പെട്ടവരേയും ചേർത്ത് നിർത്തിക്കൊണ്ടുള്ളതായിരുന്നു. ഇടത് കോട്ടയായ പാലക്കാടിനെ ത്രിവർണ്ണ പതാക അണിയിച്ചത് എം.ബി രാജേഷിനെ അട്ടിമറിച്ചായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എം. വിജയരാഘവനെ അര ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് പാർലമെന്റിൽ എത്തിയത്.

സെക്രട്ടറി ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി സ്വാഗതം ആശംസിക്കുകയും പരിപാടികളുടെ എം.സിയായി പ്രവർത്തിക്കുകയും ചെയ്തു. ജോർജ് പണിക്കർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പ്രവർത്തനങ്ങൾക്ക് ചിക്കാഗോ ഐ.ഒ.സിയുടെ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഐ.ഒ.സി ദേശീയ പ്രസിഡന്റ് സതീശൻ നായർ, മുൻ കേരളാ ചാപ്റ്റർ പ്രസിഡന്റ് പോൾ പി. പറമ്പി, മുൻ ദേശീയ ചെയർമാൻ തോമസ് മാത്യു, ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, ശ്രീകണ്ഠൻ എം.പിയുടെ സഹധർമിണിയും കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയൂമായ കെ.എ. തുളസി, മുൻ പ്രസിഡന്റ് സന്തോഷ് നായർ എന്നിവരും ആശംസാ പ്രസംഗം നടത്തി.
തന്റെ മറുപടി പ്രസംഗത്തിൽ കോൺഗ്രസ് പാർട്ടി ഉൾപാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ നൂറിലധികം എം.എൽ.എമാരുമായി അധികാരത്തിൽ വരുമെന്നും പ്രസ്താവിച്ചു. ചിക്കാഗോയിലെത്തി ഐ.ഒ.സി പ്രവർത്തകരെ കണ്ടതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ ആന്റോ കവലയ്ക്കൽ, വൈസ് പ്രസിഡന്റ് ഏബ്രഹാം ജോർജ് (തമ്പി), സെക്രട്ടറി ബൈജു കണ്ടത്തിൽ, റ്റോമി അമ്പേനാട്ട്, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോസ് മണക്കാട്ട്, ജിക്കുമോൻ ജോസഫ്, ബാബു മാത്യു എന്നിവരോടൊപ്പം ചിക്കാഗോയിലെ കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന മലയാളി സൗഹൃദക്കൂട്ടായ്മയും സന്നിഹിതരായിരുന്നു.
Palakkad MP V.K. Srikandan given a grand welcome in Chicago













