ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഉണ്ടായ നാടകീയ രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഇസ്രയേല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്.
ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്രായേലിലെത്തിയ ട്രംപ് ഇസ്രായേല്‍ പാര്‍ലമെന്റായ കനസെറ്റിനെ അഭിസംബോധന ചെയ്യവേയാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. ട്രംപിന്റെ പ്രസംഗത്തിനിടെ പലസ്തീനെ അംഗീകരിക്കണം എന്ന ബാനര്‍ ഉയര്‍ത്തി രണ്ട് എംപിമാര്‍ പ്രതിഷേധിച്ചു. ഇവരെ രണ്ടുപേരെയും ഇസ്രായേല്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ വൈറ്റ് ഹൗസിലെ ഏറ്റവും വലിയ ചങ്ങാതിയെന്നായിരുന്നു വിശേഷിപ്പിച്ചത്. ട്രംപ് സംസാരിക്കവെയാണ് പാര്‍ലമെന്റ് അംഗം പ്രതിഷേധമുയര്‍ത്തിയത്. വിഷയത്തില്‍ എംപിമാര്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. തങ്ങള്‍ നീതിയാണ് ആവശ്യപ്പെട്ടതെന്നും, സമാധാനം വരണമെങ്കില്‍ പലസ്തീന്‍ രാഷ്ട്രം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്ന ലളിതമായ ആവശ്യം ഉന്നയിച്ചതിനാണ് തന്നെ പുറത്താക്കിയതെന്നു പുറത്താക്കിയ എംപി എയ്മന്‍ ഓദേ എംപി എക്‌സില്‍ കുറിച്ചു.താനും എയ്മന്‍ ഓദേയും അസ്വസ്ഥതയുണ്ടാക്കാന്‍ വന്നവരല്ലെന്നും, നീതി ആവശ്യപ്പെടാനാണ് വന്നതെന്നും പുറത്താക്കിയ മറ്റൊരു എംപിയായ ഓഫര്‍ കാസിഫു പറഞ്ഞു.
Palestine must be recognized: Dramatic scenes as Trump addresses Israeli parliament













