ഗാസയിലെ സമാധാനം: ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലും ഹമാസും

ഗാസയിലെ സമാധാനം: ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലും ഹമാസും

കെയ്‌റോ: വര്‍ഷങ്ങളായി ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തിനു അയവു വരുത്താനായി നിര്‍ണായക നീക്കം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദിപറഞ്ഞ് ഇസ്രയേലും ഹമാസും. ഈജിപ്തില്‍ മധ്യസ്ഥര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഗാസയില്‍ സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലായത്. ഇതിനു ചുക്കാന്‍ പിടിച്ചത് ട്രംപായിരുന്നു.

ഷാം എല്‍-ഷെയ്ക്കില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ബന്ദികളെ കൈമാറാനുള്ള കരാറില്‍ ഹമാസും ഇസ്രയേലും തീരുമാനമായത്. 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈമാറണമെന്നതാണ് വ്യവസ്ഥ. അമേരിക്ക മുന്‍കൈ എടുത്തു നടത്തിയ സമാധാന ശ്രമങ്ങളില്‍ 20 ഇനങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിച്ച മധ്യസ്ഥര്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഹമാസ് നന്ദി അറിയിച്ചു.

കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും, അവര്‍ ഇതില്‍ നിന്ന് പിന്മാറുകയോ കാലതാമസം വരുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഈ കരാറിനെ ‘ഇസ്രായേലിന് ഒരു വലിയ ദിനം’ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. കരാര്‍ അംഗീകരിക്കുന്നതിനായി മന്ത്രിസഭയെ വിളിച്ചുചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും പറഞ്ഞു.

Peace in Gaza: Israel and Hamas thank Trump

Share Email
Top