ഇസ്‌ളാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുളള സമാധാന ചര്‍ച്ച സ്തംഭനാവസ്ഥയില്‍. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാടാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണമെന്നാണ് പാക്ക് നിലപാട്. ഈ മാസം 16 ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ദോഹയില്‍ ആദ്യവട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.ദോഹയില്‍ നടന്ന പ്രാരംഭ ചര്‍ച്ചകള്‍ക്ക് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്താംബൂളില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടന്നത്.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ താലിബാന്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് ഇസ്ലാമാബാദ് ആരോപിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2021 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം കഴിഞ്ഞ മാസങ്ങളില്‍ ഇരു രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 16 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
പാക്കിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാക്കിസ്ഥാന്‍ അഫ്ഗാന് കൈമാറിയിരുന്നു. എന്നാല്‍ യുക്തിരഹിതമായ വാദങ്ങളുമായി താലിബാന്‍ മുന്നോട്ടു പോവുകയാണെന്നും സൂചിപ്പിക്കുന്നു
അതിര്‍ത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങള്‍ തടയുന്നതിനും വ്യാപാര തടസങ്ങള്‍ ലഘൂകരിക്കുന്നതിനുമായി സംയുക്ത നിരീക്ഷണ, മേല്‍നോട്ട സംവിധാനം സജ്ജമാക്കുന്നതിനായാണ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ സഹകരിക്കാന്‍ തയാറായിട്ടില്ലെന്നുജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ മധ്യസ്ഥറോളിലേക്ക് തുര്‍ക്കി എത്തിയതായും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്
Peace talks between Pakistan and Afghanistan stalled; Pakistan says Taliban is taking an irrational stance











