കോഴിക്കോട്: പോലീസ് മര്‍ദ്ദനത്തില്‍ മൂക്കിനു പരിക്കേറ്റ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുകളാണ് ഉണ്ടായിരുന്നത്. ഷാഫി ഉള്‍പ്പെടെ 10 ലധികം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പോലീസ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്.
ഷാഫിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം നടക്കും. പേരാമ്പ്ര സികെജി കോളജില്‍ 30 വര്‍ഷത്തുനു ശേഷം കെഎസ് യു ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് വിജയിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് ഈ സ്ഥിതിയിലേക്ക് എത്തിയത്. കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് വൈകുന്നേരം യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രകടനം പിരിച്ചുവിടാനായി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് ഷാഫിക്ക് പരിക്കേറ്റത്. എംപിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് ആക്രമിക്കുകയായിരുന്നുവെന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Perambra attack: Shafi Parambil’s nose fractured twice; surgery completed