ഫിലഡൽഫിയ: ലോക മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ മിഡ് ടെം ജനറൽബോഡി യോഗം ഈ വരുന്ന ശനിയാഴ്ച. (ഒക്ടോബർ 25ന്) ഫിലഡൽഫിയ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു,
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് സെക്രട്ടറി ബൈജു വർഗീസ്, ജോയിൻ സെക്രട്ടറി പോൾ ജോസ്, ട്രെഷറർ സിജിൽ പാലക്കലോടി, ജോയിൻ സെക്രട്ടറി അനുപമ കൃഷ്ണൻ എന്നിവർ ചേരുന്ന ഫോമ എക്സിക്യൂട്ടീവ് ടീം നേരിട്ടാണ് മിഡ് ടെറമ് ജനറൽബോഡി നടത്തുന്നത്.
ഫിലഡൽഫിയിൽ നിന്നുള്ള വൈസ് പ്രസിഡണ്ട് ശാലു പുന്നൂസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് മിഡ് ടെം ജനറൽബോഡി ഫിലാഡൽഫീൽ നടത്തുവാൻ തീരുമാനിച്ചത്.
ദൂരെ സ്ഥലങ്ങളിൽനിന്നും ജനറൽ ബോഡിയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്ന വിവിധ സംഘടനാ പ്രതിനിധികൾക്കായി റാഡിസൺ ഹോട്ടലിൽ (Raddison Hotel
2400 Old Lincoln Hwy, Trevose, PA 19053) നേരത്തെ ബ്ലോക്ക് ചെയ്തിരുന്ന 40 മുറികളുടെയും ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞു. ജനറൽബോഡിയിൽ പങ്കെടുക്കുവാനായി ഏകദേശം നൂറോളം ആളുകൾ വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 25ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നാഷണൽ കമ്മിറ്റി തുടങ്ങി, 11 മണിക്ക് ജനറൽ ബോഡി, ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നു വരെ ലഞ്ച് ടൈം, ഒന്നു മുതൽ മൂന്നു വരെ ബൈലോ അമെൻഡ്മെന്റ്, അതിനുശേഷം മൂന്നരയ്ക്ക് റീജിയന്റെ കൺവെൻഷൻ കിക്കോഫ്, നാലുമണിക്ക് ബിസിനസ് ഫോറത്തിന്റെ നാഷണൽ കിക്കോഫ്, അഞ്ചുമണിയോടെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കലാസന്ധ്യ എന്നിവയാണ് പ്രോഗ്രാമുകൾ.
വിഭവ സമൃദ്ധമായ സദ്യയും, നയന മനോഹരങ്ങളായ കലാ പരിപാടികളും തീർത്തും സൗജന്യമായി ആണ് ഒരുക്കിയിരിക്കുന്നത്. ഫോമ എക്സിക്യൂട്ടീവ് നാഷണൽ കമ്മിറ്റിയും, മിഡ് അറ്റ്ലാന്റിക് റീജണൽ ആർ വി പി പത്മരാജൻ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് ജിയോ ജോസഫ്, ഷാജി മറ്റത്താനി എന്നിവർ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നു.
Philadelphia in a festive mood; Fomaa Mid-Term General Body on October 25th; Preparations in final stages













