ജോസ് മാളേയ്ക്കൽ
ഫിലാഡൽഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയിലെ പ്രമുഖ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്.എം.സി.സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ഫിലാഡൽഫിയയിൽ നടന്ന ദേശീയ സീറോമലബാർ കുടുംബസംഗമത്തിന്റെ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ഫാമിലി കോൺഫറൻസിന്റെ മുഖ്യരക്ഷാധികാരിയും, ചിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷനുമായ ബിഷപ് മാർ ജോയ് ആലപ്പാട്ട് ആണ് ആതിഥേയ ഇടവകയായ ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽവെച്ച് സ്മരണിക റിലീസ് ചെയ്തത്.

കോൺഫറൻസിന്റെ ഒന്നാം വാർഷിക ദിനമായ 2025 സെപ്റ്റംബർ 28 ഞായറാഴ്ച ദിവ്യബലിക്കുശേഷം ക്രമീകരിച്ച ലളിതമായ ചടങ്ങിലായിരുന്നു സ്മരണികാപ്രകാശനം. ദിവ്യബലിയിൽ സഹകാർമ്മികരായ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. ജോസ് വരിക്കപ്പള്ളിൽ, റവ. ഫാ. ജസ്റ്റിൻ പനച്ചിക്കൽ എന്നിവരും സുവനീർ കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ, വിശ്വാസി സമൂഹം എന്നിവരും പ്രകാശനകർമ്മത്തിന് സാക്ഷ്യംവഹിച്ചു.

എസ്.എം.സി.സി. ജൂബിലിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ, ശ്രദ്ധേയമായ സെമിനാർ വിഷയങ്ങളെക്കുറിച്ചുള്ള ഈടുറ്റ ലേഖനങ്ങൾ, ഫാമിലി കോൺഫറൻസ് റിപ്പോർട്ട്, വിശിഷ്ട വ്യക്തികളുടെ ആശംസാ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ബഹുവർണ്ണ സ്മരണിക തയ്യാറാക്കിയിരിക്കുന്നത്. ഓർമ്മയിൽ സൂക്ഷിക്കാവുന്ന നിരവധി നിമിഷങ്ങൾ പ്രദാനം ചെയ്യുന്നതിനൊപ്പം എസ്.എം.സി.സി.യുടെ ആരംഭവും, വളർച്ചയും സംബന്ധിച്ച അറിവുകളും ഇത് അനുവാചകർക്ക് നൽകുന്നു.
കോൺഫറൻസ് രജിസ്‌ട്രേഷൻ ചെയർമാനും, ജൂബിലി വെബ്‌സൈറ്റ്, ഡിജിറ്റൽ മീഡിയ പരസ്യപ്രസിദ്ധീകരണങ്ങൾ എന്നിവയുടെ ചുമതല വഹിച്ച സിബിച്ചൻ ചെമ്പ്‌ളായിൽ ആയിരുന്നു സുവനീറിന്റെ ചീഫ് എഡിറ്റർ. 2009-ൽ പ്രസിദ്ധീകരിച്ച എസ്.എം.സി.സി. പത്താം വാർഷിക സ്മരണികയുടെ ചീഫ് എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു. ഡോ. ജയിംസ് കുറിച്ചി കോർഡിനേറ്ററായ സുവനീർ കമ്മിറ്റിയിൽ ജോർജ് മാത്യു സി.പി.എ., ജോസ് മാളേയ്ക്കൽ, ജോർജ് വി. ജോർജ്, ജോജോ കോട്ടൂർ, സജി സെബാസ്റ്റ്യൻ, ജോസ് തോമസ്, റോഷിൻ പ്ലാമൂട്ടിൽ, ജയിൻ സന്തോഷ്, ഷാജി മിറ്റത്താനി, സിബിച്ചൻ ചെമ്പ്‌ളായിൽ എന്നിവർ അംഗങ്ങളായിരുന്നു.
എസ്.എം.സി.സി.യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബറിൽ നടന്ന ദേശീയ കുടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരുന്നു. ബിഷപ് മാർ ജോയ് ആലപ്പാട്ട് (മുഖ്യ രക്ഷാധികാരി), റവ. ഫാ. ജോർജ് എളംബാശേരിൽ (എസ്.എം.സി.സി. നാഷണൽ ഡയറക്ടർ), റവ. ഡോ. ജോർജ് ദാനവേലിൽ (ആതിഥേയ ഇടവക വികാരി) എന്നിവരായിരുന്നു രക്ഷാധികാരികൾ. ജോർജ് മാത്യു സി.പി.എ. (ചെയർപേഴ്‌സൺ), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കുര്യാക്കോസ് (കോ-ചെയർപേഴ്‌സൺസ്), ജോസ് മാളേയ്ക്കൽ (ജനറൽ സെക്രട്ടറി), ഷോണിമ മാറാട്ടിൽ (ജോ. സെക്രട്ടറി), ജോർജ് വി. ജോർജ് (ട്രഷറർ), ജോജോ കോട്ടൂർ, ജോൺസൺ കണ്ണൂക്കാടൻ (നാഷണൽ കോർഡിനേറ്റർമാർ) എന്നിവരും ഫിലാഡൽഫിയ ഇടവക കൈക്കാരന്മാരും വിവിധ സബ്കമ്മിറ്റി ചെയർപേഴ്‌സൺമാരും ഉൾപ്പെടുന്ന സിൽവർ ജൂബിലി കമ്മിറ്റിയാണ് കോൺഫറൻസിനുള്ള ക്രമീകരണങ്ങൾ നടത്തിയത്.
ഫോട്ടോ: ജോസ് തോമസ്
Philadelphia Syro-Malabar Family Reunion: Jubilee Commemoration Released by Bishop Mar Joy Alappatt