പിഎം ശ്രീ: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷനേതാവ്

പിഎം ശ്രീ: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷനേതാവ്

കൊച്ചി: പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ കേന്ദ്ര സർക്കാരുമായി ധാരണയിലെത്താൽ കേന്ദ്രസര്‍ക്കാരിന്റെ എന്തുസമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നു വിഡി സതീശന്‍ ചോദിച്ചു.

കേരളത്തെ മുഴുവന്‍ ഇരുട്ടിലാക്കിയാണ് പിഎംശ്രീയില്‍ ഒപ്പിട്ടതെന്നും കബളിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ സിപിഐ മന്ത്രിമാര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.കരാര്‍ ഒപ്പിട്ടിരിക്കുന്നത് ഒക്ടോബര്‍ 16 നാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയത് 10 നും അതിനുശേഷം 16 ന്എംഒയു ഒപ്പിടുന്നു.

ഇക്കാര്യം 22ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പോലും അറിയിച്ചില്ല. പിഎംശ്രീയില്‍ ഒപ്പിടരുതെന്ന് ആ യോഗത്തില്‍ സിപിഐ മന്ത്രി കെ രാജന്‍ പറയുമ്പോഴും ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മറച്ചുപിടിച്ചു. ഇതിലൂടെ കൂടെയുള്ള മന്ത്രിമാരെയും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളെയും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സതീശൻ കൂട്ടിച്ചേർത്തു .PM Shri: The information coming out is shocking, says the opposition leader

Share Email
Top